കൊച്ചി: സ്‌മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് എം.എ.യൂസഫലി ടീകോമുമായി നടത്തിയ മധ്യസ്‌ഥ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സ്‌മാര്‍ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്.ശര്‍മ. ടീകോമുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മധ്യസ്‌ഥ ചര്‍ച്ചകള്‍ക്കായി സര്‍ക്കാരാണ് എം.എ യൂസഫലിയെ ചുമതലപ്പെടുത്തിയത്. അദ്ദേഹം രണ്ടു തവണ ടീകോം അധികൃതരുമായി ചര്‍ച്ച നടത്തി.
സ്‌മാര്‍ട് സിറ്റി പദ്ധതിയില്‍ നിലവിലുള്ള കരാറുമായി മുന്നോട്ടു പോകാനാണു താല്‍പര്യമെന്നു ടീകോം സിഇഒ: അബ്‌ദുല്‍ ലത്തീഫ് അല്‍ മുല്ല കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ടീകോമിന്റെ നിലപാടുകള്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധി കൂടിയായ എം.എ. യൂസഫലിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹവുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയ്‌ക്കുശേഷം ടീകോം സിഇഒ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുമായി ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്നു യൂസഫലി അറിയിച്ചു.
Discussion about this post