വിശാഖപട്ടണം: ഈസ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ(ഇഎന്‍സി) കീഴിലുള്ള ഐഎന്‍എസ് കൊങ്കണ്‍ യുദ്ധക്കപ്പലില്‍ തീപിടുത്തം. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേവിയുടെ കപ്പല്‍ ശാലയില്‍ നങ്കൂരമിട്ടിരുന്ന കപ്പലിന്റെ എന്‍ജിന്‍ റുമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് നിഗമനം. നേവിയിലെ ഉദ്യോഗസ്ഥരും അഗ്നിശമനസേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഈസ്റേണ്‍ നേവല്‍ കമാന്‍ഡ് അറിയിച്ചു.













Discussion about this post