ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതി സ്‌ഥിരാംഗത്വത്തിനായി ഇന്ത്യയെ പിന്തുണയ്‌ക്കാനായി ചൈന മുന്നോട്ടുവന്നു. മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പുറത്തിറക്കിയ സംയുക്‌ത പ്രസ്‌താവനയിലാണ് ചൈന നിലപാട് പ്രഖ്യാപിച്ചത്. വാണിജ്യം, ബാങ്കിങ്, സാംസ്‌കാരികം, മാധ്യമം തുടങ്ങിയ മേഖലകളിലെ സഹകരണം അടക്കം ആറു സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഭീകരവാദത്തെ കൂട്ടായി ചെറുക്കും. ചൈനീസ് ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനും കൂടിക്കാഴ്‌ചയില്‍ തീരുമാനമായി. തീവ്രവാദികളുടെ പട്ടികയില്‍പ്പെടുത്തി ജമാഅത്തുദ്ദവ മേധാവി ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന യുഎന്‍ പ്രമേയം നടപ്പാക്കേണ്ടത് അനിവാര്യമെന്ന് ഇന്ത്യ – ചൈന സംയുക്‌ത പ്രസ്‌താവനയില്‍ പറഞ്ഞു.
Discussion about this post