തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ  ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടു കരുണാകരന്‍ ചെറിയ  രീതിയില്‍ പ്രതികരിച്ചു തുടങ്ങിയെന്ന് അനന്തപുരി ആശുപത്രി രാവിലെ പുറത്തുവിട്ട  മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. രക്‌ത സമ്മര്‍ദവും ഹൃദയം, വൃക്ക എന്നിവയുടെ  പ്രവര്‍ത്തനവും സാധാരണ നിലയിലാണ്. അണുബാധ നിയന്ത്രണ വിധേയമാകുന്നതിന്റെ  ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. വെന്റിലേറ്ററിന്റെ സഹായം ഭാഗികമായി തുടരുന്നു. ഇപ്പോള്‍  ശ്വാസോച്‌ഛ്വാസം 50% വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
ശാസ്വകോശത്തിന്റെ  പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിഞ്ഞദിവസം ഫിസിയോതെറപ്പി ആരംഭിച്ചിരുന്നു.  മരുന്നുകളോടു ശരീരം ഇപ്പോള്‍ നന്നായി പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ  വെള്ളിയാഴ്‌ചയാണു കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്‌ധ  ഡോക്‌ടര്‍മാരുടെ സംഘം 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.
			


							









Discussion about this post