തിരുവനന്തപുരം: ജയിലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോഴിക്കോട് ഉള്‍പ്പെടെ എല്ലാ ജയിലുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ജയിലിലെ മതിലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ വല കെട്ടും. സാധനങ്ങള്‍ പുറത്തുനിന്നും ജയിലിലേക്ക് എറിഞ്ഞുകൊടുക്കുന്നത് തടയാനുള്ള മറ്റു നടപടികളും സ്വീകരിക്കും. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളെ സഹിഷ്ണുതയോടെയാണ് നോക്കുന്നത്. എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഒരു തുള്ളി ചോര പൊടിയാതിരുന്നത് ആഭ്യന്തര വകുപ്പിന്റെ നേട്ടമാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ണൂര്‍ ഒഴികെ എല്ലാ ജില്ലകളിലും സമാധാനപരമായിരുന്നു. സമാധാനപാലനമാണ് തന്റെ ചുമതല. വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Discussion about this post