ബാംഗളൂര്‍: മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തില്‍ വേഗതയുടെ ക്രമീകരണം വിജയകരമായി നിര്‍വഹിച്ചു. ട്രാജക്ടറി കറക്ടര്‍ മിഷന്‍ എന്ന പ്രക്രീയയാണ് വിജയകരമായി നിര്‍വഹിച്ചത്. ഇതു നാലുതവണ നിര്‍വഹിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് വിജയിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ട്രാജക്ടറി കറക്ടര്‍ മിഷന്‍ പ്രക്രീയക്കായി 22 ന്യൂട്ടണ്‍ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ വേഗത്തില്‍ വ്യതിയാനം വരുത്തിയത്. മംഗള്‍യാന്‍ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്നും സൂര്യന്റെ ആകര്‍ഷണ വലയത്തിലേക്ക് പ്രവേശിച്ചത്.
Discussion about this post