തിരുവനന്തപുരം: സമരങ്ങള്‍ക്ക് സുരക്ഷ ഒരുക്കുമ്പോള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യ്രത്തെ ഹനിക്കാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്ന് എഡിജിപി ഹേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിന്റെ ക്ളിഫ് ഹൌസ് ഉപരോധ സമരത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്യ്രം നഷ്ടപ്പെട്ട സംഭവത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം ഉന്നയിച്ചത്. ജനമൈത്രി പോലീസിന്റെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post