ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ പി.ജെ.കുര്യനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാറാണ് കുര്യനെതിരേ കോടതിയെ സമീപിച്ചത്. കേസില്‍ നന്ദകുമാറിന് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു. നന്ദകുമാറിനെ കക്ഷിചേര്‍ക്കുന്നതില്‍ പെണ്‍കുട്ടിക്ക് പോലും താത്പര്യമില്ല. കേസില്‍ നന്ദകുമാറിന് പരാതിയുണ്ടെങ്കില്‍ പോലീസിനെയാണ് സമീപിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.













Discussion about this post