പോര്‍വോറിം (ഗോവ): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ആതിഥേയരായ ഗോവയോട് പരാജയപ്പെട്ടു. മൂന്ന് വിക്കറ്റിനാണ്ഗോവ കേരളത്തെ പരാജയപ്പെടുത്തിയത്. അര്‍ധസെഞ്ച്വറി നേടിയ ഹര്‍ഷദ് ഗഡേക്കറുടെ (57*) പ്രകടനമാണ് ഗോവയ്ക്ക് ജയം സമ്മാനിച്ചത്.
മുപത്തിയേഴു റണ്‍സ് നേടിയ വാസിനെ നിയാസും ഇരുപത്തിയെട്ടു റണ്‍സ് നേടിയ രവികാന്ത് ശുക്ലയെ വിനൂപ് മനോഹരനും പുറത്താക്കി . ശുക്ലയും ഗഡേക്കറും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 86 റണ്‍സാണ് നേടിയത്. നാലാം ദിനം അഞ്ചു വിക്കറ്റ് കൈയിലുള്ള ഗോവയ്ക്ക് ജയിക്കാന്‍ 97 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 64 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യം നേടി. ഗഡേക്കര്‍ 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഈ പരാജയത്തോടെ കേരളം ഗ്രൂപ്പ് സിയില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നോക്കൗട്ട് റൗണ്ടില്‍ കളിക്കാനുള്ള കേരളത്തിന്റെ സാധ്യതകള്‍ അസ്തമിച്ചു. ജമ്മു കാഷ്മീരാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post