ഹൈദരാബാദ്: ദേശീയ ഗാനത്തെ അവഹേളിച്ചതിന് വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ പോലീസ് കേസെടുത്തു. ഐക്യ ആന്ധ്രയ്ക്കുവേണ്ടി നടത്തിയ സമ്മേളനത്തില്‍ ദേശീയ ഗാനം തെറ്റിച്ച് പാടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് ജഗനെതിരെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്. വക്കീലായ ജനാര്‍ദ്ദന്‍ ഗൌഡ് കോടതിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഗനെതിരെ കേസെടുക്കാന്‍ കോടതി സരൂര്‍ നഗര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ദേശീയ ഗാനത്തെ അവഹേളിച്ചതിന് ജഗനെതിരെ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.













Discussion about this post