കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ ചികിത്സിയ്‌ക്കാന്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ. ജി. ബാലകൃഷ്‌ണന്‍. ദുരിതബാധിത മേഖലകളിലെ അവസ്ഥ ഗുരുതരമാണെന്നും കെ.ജി.ബാലകൃഷ്‌ണന്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ പരസ്‌പരം പഴിചാരാതെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തണമെന്നും കെ.ജി.ബാലകൃഷ്‌ണന്‍ പറഞ്ഞു. കലക്‌ടറേറ്റില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി കൂടിക്കാഴ്‌ച നടത്തിയ അദ്ദേഹം ഇന്ന് ദുരന്തബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. സന്നദ്ധ സംഘടനാ പ്രതിനിധികളുമായും ജനപ്രതിനിധികളുമായും കെ.ജി.ബാലകൃഷ്‌ണന്‍ പ്രത്യേകം ചര്‍ച്ച നടത്തും.
Discussion about this post