ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ആംആദ്മി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ഏഴു ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. 28 എംഎല്‍എമാരുള്ള ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാന്‍ എട്ട് എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ആംആദ്മി വിശ്വാസ വോട്ട് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെജരിവാളും മറ്റ് 70 എംഎല്‍എമാരും കഴിഞ്ഞ ദിവസം നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വിശ്വാസവോട്ടിനു ശേഷം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ആംആദ്മി നേരത്തേ വ്യക്തമാക്കിയിരുന്നു. ആആദ്മി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോയെന്നു വ്യക്തമല്ല. ബിജെപി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.













Discussion about this post