നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന ബ്രഹത്തായ പ്രസ്ഥാനത്തിന് നൂറ് വയസ്സ് തികഞ്ഞു. വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഇതോടൊപ്പം എന്‍.എസ്.എസ്സിന് ജന്മം നല്‍കിയ യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ നൂറ്റിമുപ്പത്തിയേഴാം ജയന്തിയും ആര്‍ഭാടപൂര്‍വ്വം കൊണ്ടാടുകയാണ്.
ഹൈന്ദവസമൂഹത്തില്‍ പ്രബല വിഭാഗങ്ങളായ നായര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന എന്‍.എസ്.എസ്സും ഈഴവ സമുദായത്തിനു നേതൃത്വം കൊടുക്കുന്ന എസ്.എന്‍.ഡി.പിയും സമുദായ സംഘടനകള്‍ എന്നതിനപ്പുറത്ത് ആധുനിക കേരളത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ഇരു സംഘടനകള്‍ക്കും കേരളത്തിലെ ഹൈന്ദവ സമൂഹം നേരിടുന്ന ഇന്നത്തെ അവസ്ഥയ്ക്കു പരിഹാരം കാണുന്നതില്‍ ചരിത്രനിയോഗം പൂര്‍ത്തിയാക്കാന്‍ ബാധ്യതയുണ്ട്. അക്കാര്യത്തില്‍ ഇരു സംഘടനകളും എവിടെനില്‍ക്കുന്നു എന്ന് ആത്മപരിശോധന നടത്താനുള്ള സമയമായി. എന്‍.എസ്.എസ്സ് അതിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിന്നിടുന്ന ഈ ഘട്ടത്തില്‍ ഇതിനെക്കുറിച്ച് ആഴത്തിലും ഗൗരവപൂര്‍വ്വവും ചിന്തിക്കാന്‍ ബാദ്ധ്യസ്ഥരാണ്.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവസമൂഹങ്ങളെ ഒരു കൊടിക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഭൂരിപക്ഷ ഹിന്ദുഐക്യമെന്ന സ്വപ്‌നം കേരളത്തിന്റെ മണ്ണില്‍ വിതച്ചത് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയാണ്. ആ കര്‍മ്മനിയോഗം നിറവേറ്റുന്നതിന് ഹൈന്ദവസമൂദായനേതാക്കളെ അദ്ദേഹം ഒരുമിച്ചിരുത്തി ചര്‍ച്ചയും നടത്തി. എന്നാല്‍ ആ യതിവര്യന് ഭൂരിപക്ഷ ഹൈന്ദവഐക്യമെന്ന ദൗതൃം പൂര്‍ത്തീകരിക്കാനായില്ല.
ഹൈന്ദവസമൂഹം ഇന്ന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുകയാണ്. സംഘടിത ന്യൂനപക്ഷങ്ങള്‍ കേരളത്തിന്റെ സമ്പത്തും പ്രകൃതിയും കൊള്ളയടിച്ച് സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഹിന്ദുവിന് അവശേഷിക്കുന്ന ഒരുപിടി മണ്ണുപോലും കാല്‍ക്കീഴില്‍ നിന്ന് ഒലിച്ചുപോവുകയാണ്. ഈ ദുരവസ്ഥയ്ക്കുനേരെ കണ്ണടച്ചുകൊണ്ട് എന്‍എസ്എസിനോ എസ്എന്‍ഡിപിക്കോ മുന്നോട്ടു പോകാനാവില്ല. ഹൈന്ദവസമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളാണ് എന്‍എസ്എസും എസ്എന്‍ഡിപിയും പ്രതിനിധാനംചെയ്യുന്ന സമുദായങ്ങള്‍.
സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഹിന്ദുസമൂഹത്തിലെ അസംഘടിതരായ ചെറുസമുദായങ്ങള്‍ അനിശ്ചിതമായ ഭാവിയെ നോക്കി അന്ധാളിച്ചു നില്‍ക്കുകയാണ്. ഇത്തരം സമുദായങ്ങളെ നെഞ്ചോടണച്ച് സാന്ത്വനപ്പെടുത്തേണ്ട ഉത്തരവാദിത്തം പ്രബലഹിന്ദുസമുദായങ്ങള്‍ക്കുണ്ട്. ആ കടമയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചാല്‍ നാളെ സംഘടിത ന്യൂനപക്ഷങ്ങളുടെ കാല്‍ക്കീഴില്‍ അമരേണ്ട ഗതികേട് തങ്ങള്‍ക്കുമുണ്ടാകുമെന്ന കാര്യം ഭൂരിപക്ഷ ഹിന്ദുസമുദായ നേതൃത്വങ്ങള്‍ മറന്നുപോകരുത്.
അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിനുവേണ്ടി ഗുരുവായൂരിലും വൈക്കത്തുമൊക്കെ നടന്ന സത്യാഗ്രഹങ്ങള്‍ക്കു നേതൃത്വം കൊടുത്ത മന്നത്തുപത്മനാഭന്‍ ജന്മം നല്‍കിയ ഒരു പ്രസ്ഥാനത്തിന് ഹിന്ദുസമൂദായത്തിലെ താഴെ തട്ടിലിള്ളവരെ കൂടി ഉയര്‍ത്തിക്കൊണ്ടുവരുക എന്നത് കാലത്തിന്റെ നീതിനിര്‍വഹണം മാത്രമാണ്. ആ നിലയിലാണ് ഭൂരിപക്ഷ ഹിന്ദുഐക്യം കരുത്താര്‍ജ്ജിക്കേണ്ടത്. എന്‍.എസ്എസിന്റെ ശതാബ്ദി ആഘോഷവേളയില്‍ ആദൗത്യത്തിന് തുടക്കം കുറിച്ചാല്‍ മഹാനായ മന്നത്തിന്റെ ആത്മാവായിരിക്കും അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക.
Discussion about this post