ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ഏര്‍ണസ്റ് മോണിസ് ഈ മാസം നടത്താനിരുന്ന ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാകുന്ന മറ്റൊരു സമയത്ത് സന്ദര്‍ശനം ഉണ്ടാകുമെന്ന് ഊര്‍ജ വകുപ്പ് വക്താവ് ജെന്‍ സാകി അറിയിച്ചു. ഊര്‍ജ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകളാണ് കൂടിക്കാഴ്ച നടക്കേണ്ടിയിരുന്നത്. 2012 സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളിലെയും ഊര്‍ജ മേഖലയിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.













Discussion about this post