കൊല്ലം: ശക്‌തികുളങ്ങരയില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ച് രണ്ടുപേരെ കാണാതായി. ഇന്നലെ രാത്രി പുറപ്പെട്ട സേവ്യര്‍ കൊച്ചുവീട് എന്ന ബോട്ടാണ് എറണാകുളം തീരത്തിന് പടിഞ്ഞാറു ഭാഗത്തുവച്ച് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറുപേരെ മറ്റു ബോട്ടുകാര്‍ രക്ഷപെടുത്തി. കാണാതായവര്‍ക്കുവേണ്ടി മല്‍സ്യത്തൊഴിലാളികളും ഫീഷറീസ് വകുപ്പിന്റെ പട്രോളിങ് ബോട്ടും തിരച്ചില്‍ നടത്തുന്നു.
Discussion about this post