ഝാന്‍സി: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവും ഭാര്യയും രണ്ടുകുട്ടികളും അക്രമികളുടെ വെടിയേറ്റു മരിച്ചു. ബിജെപി നേതാവ് ബ്രജേഷ് തിവാരിയും കുടുംബവുമാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം കാണ്‍പൂര്‍ബൈപാസിലായിരുന്നു സംഭവം. തിവാരി ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബന്ധുവിന്റെ വീട്ടില്‍ പോയിമടങ്ങുമ്പോഴായിരുന്നു ആക്രമണം. ഐ20 കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു. രാഷ്ട്രിയ വൈര്യമാകാം ആക്രമണത്തിനുകാരണമെന്ന് പോലീസ് പറയുന്നു.













Discussion about this post