ബാംഗ്ലൂര്‍: പ്രണയ നൈരാശ്യത്തെ കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകയെ അഭിഭാഷകന്‍ കുത്തിക്കൊന്നു. സംഭവത്തിനു ശേഷം അഭിഭാഷന്‍ സ്വയം കഴുത്തറുത്തു മരിക്കാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു നവീന റെഡ്‌ഡി എന്ന അഭിഭാഷകയെ രാജപ്പ എന്ന അഭിഭാഷകനാണു കുത്തിക്കൊന്നത്. തുടര്‍ന്നാണ് അക്രമമെന്നാണു പ്രാഥമിക നിഗമനം. നവീന റെഡ്‌ഡിയുടെ കഴുത്തിലും തോളിലുമാണു കുത്തേറ്റത്. രാജപ്പയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈക്കോടതിലെ പ്രമുഖ അഭിഭാഷകനായ പ്രകാശ് റെഡ്‌ഡിയുടെ കീഴില്‍ ഒരു വര്‍ഷമായി പ്രാക്‌ടീസ് നടത്തുകയായിരുന്നു ഇരുവരും.












