ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ ആരോപണ വിധേയനായ മുന്‍ കേന്ദ്രമന്ത്രി എ.രാജയ്‌ക്കു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിബിഐ നോട്ടീസ് നല്‍കി. എ.രാജയുടെയും അനുയായികളുടെയും വസതികളിലും ഓഫിസുകളിലും സിബിഐ കഴിഞ്ഞ ആഴ്‌ച റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡില്‍ നിന്നു ലഭിച്ച നിര്‍ണായക രേഖകളില്‍ നിന്ന് രാജയ്‌ക്ക് അഴിമതിയില്‍ പ്രഥമ ദൃഷ്‌ട്യാപങ്കുണ്ടെന്ന സൂചന ലഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് രാജയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
2ജി സ്‌പെക്‌ട്രം അഴിമതിയില്‍ ആരോപണ വിധേയനായ എ.രാജയെ ചോദ്യം ചെയ്യാന്‍ താമസിക്കുന്നതെന്താണെന്നു സുപ്രീംകോടതി സിബിഐയോടു ചോദിച്ചിരുന്നു. രാജയെ ചോദ്യം ചെയ്യാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. രാജയുടെയും ബന്ധുക്കളുടെയും ടെലികോം വകുപ്പിലെ ചില ഉദ്യോഗസ്‌ഥരുടെയും വീടുകളിലും ഓഫിസുകളിലുമാണ് കഴിഞ്ഞയാഴ്‌ച സിബിഐ റെയ്‌്‌ഡ് നടത്തിയത്. രാജയുടെ അടുത്ത കൂട്ടാളി എ.എം. സാദിഖ് ബാഷയെ കസ്‌റ്റഡിയിലെടുക്കുകയും രാജയുടെ സഹോദരന്‍ എ. കാളിയപെരുമാളിനെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.
Discussion about this post