കൊച്ചി: ജഡ്‌ജിമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ സിപിഎം നേതാവ് എം.വി.ജയരാജന്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. തനിക്കെതിരെ കോടതി അലക്ഷ്യനടപടി സ്വീകരിക്കേണ്ട സാഹചര്യം ഇല്ലെന്നു ജയരാജന്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നു. തന്റെ പരാമര്‍ശം കോടതി അലക്ഷ്യമല്ല. കോടതിയെയോ ജഡ്‌ജിമാരെയോ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ല. പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിയുടെ അപ്രായോഗികതയെ കുറിച്ചാണു പ്രസംഗിച്ചതെന്നും 20 പേജുള്ളസത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കോടതി വിധി ജനങ്ങളുടെ അവകാശം ഹനിക്കുന്നതായിരുന്നു. ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനും വിധിയുടെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടാനും ആയിരുന്നു വിധിക്കെതിരെ പ്രസംഗിച്ചത്. ശുംഭന്‍മാര്‍ എന്ന പ്രയോഗം വടക്കന്‍ മലബാറിലെ സാധാരണ പ്രാദേശിക പ്രയോഗം മാത്രമാണ്. അതിനു വിഡ്‌ഢിയെന്നോ മണ്ടനെന്നോ അര്‍ഥമില്ല. പരാമര്‍ശം ഏതെങ്കിലും വ്യക്‌തിയെ ഉദ്ദേശിച്ചായിരുന്നില്ല. കോടതിയെ ബഹുമാനിക്കുന്ന പൊതുപ്രവര്‍ത്തകനാണു താനെന്നും സത്യവാങ്‌മൂലത്തില്‍ ജയരാജന്‍ പറയുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജനുവരി പത്തിലേക്കു മാറ്റി.
Discussion about this post