ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മൂന്ന് ഐ.ഒ.സി. നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് വിലക്ക് നീക്കാന്‍ തീരുമാനമായത്.
എന്‍ . രാമചന്ദ്രനാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പുതിയ അധ്യക്ഷന്‍. ലോക സ്‌ക്വാഷ് ഫെഡറേഷന്‍ മേധാവിയും ബി.സി.സി.ഐ മേധാവി എന്‍ .ശ്രീനിവാസന്റെ സഹോദരനുമാണ് എന്‍ . രാമചന്ദ്രന്‍.
Discussion about this post