ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. തപാല്‍, ഇന്‍കംടാക്‌സ്, ഐഎസ്ആര്‍ഒ അടക്കം 64 വകുപ്പുകളിലുള്ള 15 ലക്ഷത്തോളം ജീവനക്കാരാണ് രാജ്യവ്യാപകമായി സമരം ചെയ്യുന്നത്. ശമ്പളപരിഷ്‌കരണം അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക എന്നിവ അടക്കം 15 ആവശ്യങ്ങളിലാണ് സമരം.
എന്നാല്‍ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതി വിധി ഉദ്ധരിച്ച് കൊണ്ട് ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.













Discussion about this post