ചെന്നൈ: പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര(74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. തുടര്‍ന്ന് 11.30 ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. തിരക്കഥാകൃത്ത്, എഡിറ്റര്‍, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാലു ദേശീയപുരസ്കാരങ്ങളടക്കം നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1974-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയ്ക്കു കാമറ ചലിപ്പിച്ചുകൊണ്ടാണു സിനിമാരംഗത്ത് എത്തിയത്. പിന്നീടു നിരവധി സിനിമകള്‍ക്കു വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം 1977-ല്‍ കോകില എന്ന കന്നട സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഈ രംഗത്തെത്തിയത്. ഈ സിനിമയുടെ കാമറ കൈകാര്യം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച ഛായാഗാഹകനുളള ദേശീയ പുരസ്കാരം നേടി. മൂന്നാംപിറ (1982) എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുളള ദേശീയ പുരസ്കാരം രണ്ടാമതും ലഭിച്ചു. 1988ല്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത വീട് എന്ന സിനിമ മികച്ച തമിഴ് സിനിയ്ക്കുളള ദേശീയ പുരസ്കാരത്തിനര്‍ഹമായി. 1989-ല്‍ പുറത്തിറങ്ങിയ സന്ധ്യാരാഗം മികച്ച കുംടുംബചിത്രത്തിനുളള ദേശീയ പരുസ്കാരവും 1992ല്‍ പുറത്തുവന്ന വര്‍ണ പൂക്കള്‍ മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്കാരവും നേടി. 1982-ല്‍ പുറത്തുവന്ന ഓളങ്ങള്‍ ആണ് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം. പിന്നീട് ഊമക്കുയില്‍, യാത്ര എന്നീ മലയാളസിനിമകള്‍ സംവിധാനം ചെയ്തു.













Discussion about this post