ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നക്സലൈറ്റ് പാര്‍ട്ടിയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. രാജ്യത്തെ പലതായി വിഭജിക്കാനാണ് അവരുടെ ശ്രമമെന്നും ബിജെപി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിംഗ് ജയ്പൂരില്‍ നടത്തിയ പഠനക്ലാസില്‍ സംസാരിച്ചുകൊണ്ട് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി.
വെള്ളം, വൈദ്യുതി, മറ്റു സേവനങ്ങള്‍ എന്നിവയേപ്പറ്റി പറഞ്ഞു നടക്കുന്നു എന്നതിനപ്പുറം കൃത്യമായ പ്രകടനപത്രികയില്ലാത്ത പാര്‍ട്ടിയാണ് അംആദ്മി പാര്‍ട്ടി. അരവിന്ദ് കേജ്‌രിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകത്തില്‍ രാജ്യത്തെ നക്സലുകളുടെ പ്രശ്നങ്ങളേപ്പറ്റിയാണ് പ്രധാനമായി പരാമര്‍ശിക്കുന്നത്. കേജ്‌രിവാള്‍ പറയുന്നത് എല്ലാ മൊഹല്ലുകള്‍ക്കും ഒരോ സ്വന്തം ഭരണകൂടവും വേണമെന്നാണ്. ഇതു നിയമത്തിനെതിരാണ്. നമ്മുടെ രാജ്യം ഒരു രാജ്യമല്ലെന്നാണ് എഎപിയുടെ നിലപാട്. പ്രശാന്ത് ഭൂഷണ്‍ കാശ്മീരിനേപ്പറ്റി നടത്തിയ പ്രസ്താവന പരാര്‍ശിച്ചുകൊണ്ട് നിലപാട് വ്യക്തമാക്കിയ സുബ്രഹ്മണ്യം സ്വാമി ഇവിടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് മേറ്റ്വിടെയെങ്കിലും പോകാമെന്നും പറഞ്ഞു.













Discussion about this post