ന്യൂഡല്‍ഹി: ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ആശ്വാസം പകര്‍ന്നതാണ് യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റ്. ചെറിയ കാറുകളുടെയും ആഡംബര കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും വില കുറയും. ഇടത്തരം കാറുകള്‍ക്ക് 20 ശതമാനമായും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്ക് 30-ല്‍ നിന്ന് 24 ശതമാനമായും ഡ്യൂട്ടി കുറച്ചു. ചെറിയ കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്‌സൈസ് ഡ്യൂട്ടി 12-ല്‍ നിന്ന എട്ടു ശതമാനമായി കുറച്ചു. ആഡംബര കാറുകളുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചു. 2014 ജൂണ്‍ 20 വരെയാണ് പുതിയ ഡ്യൂട്ടിയുടം കാലാവധി. അടുത്ത സര്‍ക്കാരിന് താല്പര്യമുണെ്ടങ്കില്‍ അത് നിലനിര്‍ത്താം. കൂടാതെ ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണുകളുടെയും ഭക്ഷ്യ എണ്ണയുടെയും ഫ്രിഡ്ജിന്റെയും ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളുടെയും വില കുറയും.













Discussion about this post