കാസര്‍കോട്: കെ.പി.സി.സി ജനറല്‍സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ.കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് ജന്മനാടിന്റെ വിട. ഇന്ന് രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പള്ളം പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു.
കോടോത്തിന്റെ വിയോഗം കാസര്‍കോടിന് കനത്ത നഷ്‌ടമായി. ദേശീയ രാഷ്‌ട്രീയത്തില്‍ പോലും സമഗ്ര ചര്‍ച്ചാ വിഷയമായ വ്യക്തിത്വമെന്നതിലുപരി കോടോത്ത് കാസര്‍കോടിന്റെ എല്ലാമായിരുന്നു. കോടോത്ത് ജില്ലയിലെ അറിയപ്പെടുന്ന നിയമ പണ്‌ഡിതന്‍കൂടിയായിരുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം നിലനിന്ന കാലത്ത് കെ.കരുണാകരന്‍ നേതൃത്വം നല്‍കിയ `ഐ ഗ്രൂപ്പിന്റെ മലബാറിലെ ശക്തനായ വക്താവും കോടോത്തായിരുന്നു. കെ.എസ്.യു.വിലൂടെ വിദ്യാര്‍ത്‌ഥി പ്രസ്‌ഥാന രംഗത്തും തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസ്‌ഥാനത്തിലും സജീവമായ കോടോത്ത് സ്‌ഥാനമോഹമില്ലാത്ത രാഷ്‌ട്രീയ നേതാവ് എന്നനിലയില്‍ ഏവരുടെയും ആദരത്തിന് പാത്രമായിരുന്നു.
പബ്‌ളിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗമെന്നതടക്കമുള്ള പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. `എ ഗ്രൂപ്പുമായി ശക്തമായ ഭിന്നത നിലനിന്ന കാലത്ത് തന്റെ സ്‌ഥാനാര്‍ത്‌ഥിക്ക് അവസരം നിഷേധിച്ചതിന്റെ പേരില്‍ ലീഡറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വയലാര്‍ രവിക്കെതിരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പ്രത്രിക സമര്‍പ്പിക്കുക വഴിയാണ് ദേശീയ ശ്രദ്ധയില്‍ കോടോത്ത് എത്തിയത്. കോണ്‍ഗ്രസ് പ്രസ്‌ഥാനത്തിന്റെ മുന്നണപ്പോരാളി എന്നത്‌പോലെ ജില്ലയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ ജ്യോതിസ്‌സായിരുന്നു കോടോത്ത്.
Discussion about this post