ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആംആദ്മി നിയമയുദ്ധത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അരവിന്ദ് കെജരിവാള്‍ രാജി വെക്കുമ്പോള്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് നടത്തുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യുക എന്നീ രണ്ട് ശിപാര്‍ശകളാണ് ഗവര്‍ണര്‍ തങ്ങളോടു വ്യക്തമാക്കിയിരുന്നതെന്ന് കെജരിവാള്‍ പറയുന്നു. എന്നാല്‍ കേന്ദ്ര തീരുമാനത്തില്‍ തങ്ങള്‍ തൃപ്തരല്ല. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കെജരിവാള്‍ പറയുന്നു.













Discussion about this post