ഹൈദരാബാദ്: തെലങ്കാന ബില്‍ ലോക്‌സഭയില്‍ പാസായതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനു പുറമെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. തെലങ്കാന സംസ്ഥാന രൂപീകരണം ദോഷം ചെയ്യുമെന്നും ആന്ധ്ര വിഭജനത്തെ പൂര്‍ണമായും എതിര്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ- ഊര്‍ജ മേഖലയില്‍ ആന്ധ്ര പ്രതിസന്ധിയിലാകും. കര്‍ഷകര്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ ഭാവി ഇരുട്ടിലാകും. വോട്ടുബാങ്ക് രാഷ്ട്രീയത്തിനാണ് ആന്ധ്ര വിഭജിച്ചത്. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിനു മുന്നോടിയായി മന്ത്രിസഭാംഗങ്ങളും നിയമസഭാസാമാജികരുമായി റെഡ്ഡി ചര്‍ച്ച നടത്തിയിരുന്നു. തെലങ്കാന ബില്‍ പാസാക്കിയാല്‍ രാജിവയ്ക്കുമെന്നു നേരത്തെ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.













Discussion about this post