ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ നിയമം പൂര്‍ണമായും ഒഴിവാക്കും. ഇക്കാര്യം തിങ്കളാഴ്ച കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിക്കും. എന്‍ഐഎ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടും.
സുവ ചുമത്താനുള്ള തീരുമാനത്തിനെതിരേ ഇറ്റലി ശക്തമായി രംഗത്തു വന്നിരുന്നു. യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സുവ നിയമം ഇല്ലാതാകുമ്പോള്‍ എന്‍ഐഎ അന്വേഷണം സംബന്ധിച്ച നിയമ സാധുതയും ചോദ്യം ചെയ്യപ്പെടും. എന്‍ഐഎയ്ക്ക് അന്വേഷണം നടത്താന്‍ കഴിയുന്ന വകുപ്പികളിലൊന്നാണ് സുവ നിയമം.













Discussion about this post