കൊച്ചി: സപ്ലൈകോയുടെ ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നു ഹൈക്കോടതി.. ഇക്കാര്യം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാണ്. ഭക്ഷ്യവസ്‌തുക്കളില്‍ 24 കരാറുകാര്‍ മായം ചേര്‍ത്തെന്ന വിജിലന്‍സ് കണ്ടെത്തല്‍ ഗൗരവസ്വഭാവം ഉള്ളതാണെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണം. കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണം എന്നു ശുപാര്‍ശ ചെയ്യുന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരും സിവില്‍ സപ്ലൈസും സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഈമാസം 23നകം വിശദീകരണം നല്‍കണമെന്നാണു നിര്‍ദേശം. അതേസമയം, നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ കോടതി ഒഴിവാക്കണമെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
Discussion about this post