ന്യൂഡല്‍ഹി: മുഖ്യമന്ത്രി കിരണ്‍കുമാര്‍റെഡ്ഡി രാജിവെച്ചതിനെത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ രാഷ്ട്രപതിഭരണം ശുപാര്‍ശചെയ്തിരുന്നു.
ലോക്സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുക നാല്‍പ്പതു ലക്ഷത്തില്‍നിന്ന് എഴുപതു ലക്ഷമായി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു.













Discussion about this post