Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

by Punnyabhumi Desk
Mar 1, 2014, 06:45 pm IST
in സ്വാമിജിയെ അറിയുക

രാമായണത്തിലുടനീളം വര്‍ണ്ണിക്കപ്പെടുന്ന നാനാത്വങ്ങള്‍ മുഴുവന്‍ ധര്‍മ്മസമരത്തിനുപകരിക്കുന്ന ആയുധങ്ങളും ധര്‍മ്മനിഷ്ഠചതുരന്മാര്‍ക്ക് അനുകരിക്കാവുന്ന ആദര്‍ശങ്ങളുമായി രൂപപ്പെട്ടിട്ടുണ്ട്. മനുഷ്യത്വത്തേയും ദേവ സങ്കല്പത്തേയും കൂട്ടിയിണക്കുന്ന ധര്‍മ്മസമരസങ്കേതങ്ങള്‍ രാമായണത്തിന്റെ ആദ്യകാണ്ഡങ്ങളില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദേവന്മാരെ യുദ്ധരംഗത്ത് സഹായിക്കാനെത്തുന്ന ദശരഥനും അവതാരോദ്ദേശത്തെ അനുസ്മരിക്കാനെത്തുന്ന നാരദനും ദേവലോകത്തെയും മനുഷ്യലോകത്തെയും ധര്‍മ്മസങ്കല്പത്തില്‍ സമ്മേളിപ്പിക്കുന്നു. വിവിധ ലോകങ്ങളിലെ അദ്ധ്യാത്മപദവിയുടെ ഉന്നതാവിഷ്‌കരണവും വിവിധരാജ്യങ്ങളിലെ രാക്ഷസീയ ഭാവങ്ങളുടെ വികാരതീവ്രതയും മനുഷ്യജീവിതമെന്ന ഉദാത്തസങ്കല്പത്തിലൂടെ കര്‍മ്മനിരതമാകുന്ന കര്‍മ്മോത്സുകതയും ത്രിവേണീസംഗമമെന്നോണം ധര്‍മ്മസ്രോതസ്വിനികളായി വര്‍ത്തിക്കുന്നു. വിവിധലോകങ്ങളില്‍ പ്രോജ്വലിച്ചു നില്‍ക്കുന്ന അദ്ധ്യാത്മചിന്തയുടെ അനവദ്യഭാവങ്ങളും വിവിധ തലങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്ന ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ ഭൗതിക വ്യാപാര മണ്ഡലങ്ങളും അവതാരവരിഷ്ടതകൊണ്ട് ധര്‍മ്മത്തിന്റെ മാറ്റുരയ്ക്കുന്ന മനുഷ്യ ജീവിതത്തിലാണ് സമന്വയിക്കപ്പെടുന്നത്. അനുകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിനാവശ്യമായ ആദര്‍ശങ്ങളുടെ ആവിഷ്‌ക്കാരം നിസ്സങ്കോചം ചര്‍ച്ചചെയ്യുന്നതിന് സാധാരണക്കാരനേയും സാധകനേയും ഒരേപോലെ കഴിവുറ്റവരാക്കുന്നു. പിഷ്ടപേഷണം കൊണ്ട് അരസികത്വം സംഭവിക്കാതെ കാവ്യശൈലിയിലും മനുഷ്യ ജീവിതത്തിലും വരുത്താന്‍ കഴിഞ്ഞിരിക്കുന്ന ഭാവസൗന്ദര്യം സന്ദര്‍ഭത്തിനനുസരിച്ചുള്ള സമീപനങ്ങള്‍ കൊണ്ട് സമര്‍ത്ഥമായിരിക്കുന്നു. കഥാതന്തുവില്‍ കോര്‍ത്തിണക്കിയിരിക്കുന്ന പശ്ചാത്തലവര്‍ണ്ണനകളും സൂചിതകഥകളും പ്രമാദം സംഭവിക്കാതെ ജീവിതയാനം ചെയ്യുന്നതിന് മനുഷ്യമനസ്സിനെ സംസ്‌ക്കരിക്കുന്നു. ശത്രുവിനോടായാലും മിത്രത്തോടായാലും സമീപനം കൊണ്ട് ധര്‍മ്മച്യുതി സംഭവിക്കാത്ത ആദര്‍ശഗൗരവം അത്യന്തം ആകര്‍ഷകമായും നിഷ്പക്ഷമായും നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു. ധര്‍മ്മമെന്ന ഏക ലക്ഷ്യത്തിലേയ്ക്ക് ചലിക്കുന്നതിന് സാധകനും സാധാരണക്കാരനും നല്‍കുന്ന പരിശീലനം അവരവരുടെ കര്‍മ്മഗതിയ്ക്കനുസരണമായി നിര്‍വ്വഹിച്ചിട്ടുണ്ട്. സമര്‍പ്പണം കൊണ്ട് ധന്യമായിത്തീരുന്ന ജീവിതത്തിന്റെ സാംഗോപാംഗചര്‍ച്ച പലഘട്ടങ്ങളിലും ഔചിത്യപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അര്‍ഹതയ്ക്കനുസരണമായി സമീപനത്തില്‍ വരുത്തിയിട്ടുള്ള വ്യത്യാസങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും പ്രയോജകമായിട്ടുണ്ട്. ഭക്തി, യോഗം, ജ്ഞാനം, കര്‍മ്മം എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളില്‍ ചര്‍ച്ച ചെയ്യുകയും സമര്‍ത്ഥിക്കുകയും ചെയ്യുന്ന അധരവ്യായാമം ജീവിതത്തില്‍ നിഷ്പ്രയോജനമാണെന്ന് തെളിയിക്കുന്ന സമീപനമാണ് വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പ്രതിഫലിക്കുന്നത്. അറിയുവാനുള്ള നിഷ്ഠയും നിഷ്‌കര്‍ഷയും പാലിക്കപ്പെടണമെന്നുള്ള നിര്‍ബന്ധം അന്നത്തെ സാമൂഹ്യ സ്ഥിതിയില്‍ സ്വാഭാവികമായിത്തന്നെ നിലനിന്നിരുന്നു. മനുഷ്യജീവതത്തിന്റെ സാധാരണത്വത്തില്‍ കവിഞ്ഞ ഉത്തരവാദിത്വം അവതാരസങ്കല്പംകൊണ്ടും യുവരാജത്വംകൊണ്ടും രാമന് അനുവര്‍ത്തിക്കേണ്ടിയിരുന്നു. ധര്‍മ്മസംസ്ഥാപനമെന്ന ശാശ്വതമായ ലക്ഷ്യം യുഗാന്തങ്ങളെ പിന്നിട്ടിന്നും നില നില്‍ക്കുന്നു. തിരഞ്ഞെടുക്കുന്ന ജീവിതകാണ്ഡം ഏതുതന്നെയായാലും എല്ലാറ്റിനും സ്വീകാര്യമായ ആപ്തസങ്കല്പങ്ങളാണ് ധര്‍മ്മനിര്‍വ്വഹണത്തിന് പ്രയോജനപ്പെടുന്നത്.

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു. മാറ്റാനാകാത്ത നിയമങ്ങളുടെ മാറ്റുരച്ചുനോക്കുന്ന മനുഷ്യസമൂഹം മനീഷികളിലൂടെ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുന്നതിന് മകുടോദാഹരണങ്ങളായിത്തീര്‍ന്നിട്ടുണ്ട്. ഗുരുത്വം കൈവെടിയാത്ത സമീപനം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുംപോലും ശ്രദ്ധാപൂര്‍വ്വം പാലിയ്ക്കപ്പെട്ടിരിക്കുന്നു.

ഭൗതികവും ആദ്ധ്യാത്മികവുമായ ജീവിതസരണികളില്‍ വിജയം കൈവരിക്കുന്നതിനാവശ്യമായ പരിപക്വത സമ്പാദിക്കുന്നതിനുതകുന്ന ഉപദേശങ്ങളാണ് രാമായണത്തിലുടനീളമുണ്ടായിട്ടുള്ളത്. വാസനാബലം കൊണ്ട് വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ ജീവിതസംഘര്‍ഷങ്ങള്‍ ലളിതകോമളമായ സമീപനങ്ങളിലൂടെ ശാന്തവും സരളവുമാക്കുന്നതിന് സദാപി ശ്രദ്ധിച്ചിരുന്നു. അയത്‌നലളിതമായ സ്വാഭാവികത വ്യക്തി വൈഭവത്തിനും സാമൂഹ്യക്ഷേമത്തിനും ഒരേപോലെ പ്രയോജനപ്പെട്ടിരുന്നു. അവതാരം, രാജത്വം ഇവരണ്ടും സാധാരണവും അസാധാരണവുമായ സങ്കല്പങ്ങളെ കൂട്ടിയിണക്കുന്നതിനും ധര്‍മ്മസംസ്ഥാപനം ചെയ്യുന്നതിനും സഹായകമായിരുന്നു. ആധിദൈവികം, ആധിഭൗതികം, ആദ്ധ്യാത്മികം എന്നിങ്ങനെ തരംതിരിക്കപ്പെട്ടിരിക്കുന്ന കര്‍മ്മവൈചിത്ര്യങ്ങള്‍ വരുത്തികൂട്ടുന്ന വിനയ്ക്ക് ആവശ്യമായ പരിഹാരം പണ്ഡിതനും പാമരനും പ്രയോജനപ്പെടുമാറ് നിവേശിപ്പിച്ചിട്ടുണ്ട്. ഭയം-അഭയം, നിഗ്രഹം-അനുഗ്രഹം, നിയന്ത്രണം-നിര്‍ബന്ധം, ഉപദേശം-ഉപരോധം എന്നീ വിവിധ മാര്‍ഗ്ഗങ്ങള്‍ ലളിതവും പ്രൗഢവുമായ സമീപനത്തിലൂടെ ധര്‍മ്മമെന്ന ഏകലക്ഷ്യത്തെ സാധൂകരിക്കുന്നു. സമൂഹത്തിന്റെ ക്ഷേമത്തിന് വ്യക്തികളില്‍ സംഭവിക്കേണ്ട സാംസ്‌ക്കാരിക സമുദ്ധരണം ശ്രദ്ധാപൂര്‍വ്വം നിര്‍വ്വഹിക്കുന്നതില്‍ രാമനും രാമകുടുംബവും നിഷ്‌കര്‍ഷ പാലിച്ചിട്ടുണ്ട്. വ്യക്തിയിലൂടെ വികസിച്ചു വളരുന്ന സാമൂഹ്യസങ്കല്പം വസുധൈവകുടുംബകം എന്ന ഉദാരസങ്കല്പത്തിലേയ്ക്ക് സമൂഹത്തെ നയിക്കുന്നു. ജാതിമത വര്‍ണ്ണവര്‍ഗ്ഗ വിവേചനങ്ങള്‍ക്കതീതമായി നിലനില്‍ക്കുന്ന ധര്‍മ്മസങ്കല്പം സമാനചിന്തയിലും സമഗ്രഭാവനയിലും കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. സര്‍വ്വാസേചകമായ ധര്‍മ്മസരിത്തിന്റെ സാധര്‍മ്മ്യം വ്യക്തി, കുടുംബം, സമൂഹം ഇവകളെ ഉള്‍ക്കൊണ്ടുകൊണ്ട് അപരിമേയമായ കാവ്യസങ്കല്പത്തിലേയ്ക്കും കടന്നുചെല്ലുന്നു. സൃഷ്ടിസ്ഥിതിലയഭാവങ്ങളെ വ്യാഖ്യാനിക്കുന്നതിനും പ്രപഞ്ചരഹസ്യം കണ്ടെത്തുന്നതിനുമുള്ള മനുഷ്യപ്രയത്‌നം ജീവരാശികളെ സഹായിക്കുന്നതിനാവശ്യമായ സാധനയായിത്തീര്‍ന്നിരുന്നു. നിര്‍ജ്ജീവമായ ഒരു ശാസ്ത്രസമീപനത്തില്‍നിന്നും വ്യത്യസ്തമായി സജീവവും ചലനാത്മകവുമായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേയ്ക്കാണ് രാമനും രാമസഹോദരന്മാരും വെളിച്ചം വീശുന്നത്.

ShareTweetSend

Related News

സ്വാമിജിയെ അറിയുക

ഗുരുസ്മരണ – ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍

സ്വാമിജിയെ അറിയുക

ലക്ഷ്മണോപദേശം – അവതാരിക

സ്വാമിജിയെ അറിയുക

സ്വാമിജി അന്ന് പറഞ്ഞതും നമ്മള്‍ ഇന്ന് അറിഞ്ഞതും

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies