ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം മുതല്‍ ഏഴ് ഘട്ടമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നു. വിജ്ഞാപനം ഈയാഴ്ച മധ്യത്തോടെ പുറപ്പെടുവിച്ചേക്കും. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ ഏഴിനോ പത്തിനോ ആകാനാണ് സാധ്യത.
തെലങ്കാന ഉള്‍പ്പടെയുള്ള ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയോടൊപ്പം തിരഞ്ഞെടുപ്പ് നടക്കും. 9.71 കോടി പുതിയ വോട്ടര്‍മാരുള്‍പ്പടെ 81 കോടിയോളം വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതുക. ജൂണ്‍ ഒന്നിനാണ് ഇപ്പോഴത്തെ ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.












Discussion about this post