ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തിനു പുറത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 14 ആംആദ്മി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എഎപി നേതാക്കളായ അശുതോഷ്, ഷാസിയ ഇല്‍മി തുടങ്ങിയവര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗുജറാത്തില്‍ എത്തിയ അരവിന്ദ് കേജരിവാളിനെ ഗുജറാത്ത് പോലീസ് തടഞ്ഞുവച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എഎപി പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്തിലെക്ക് പ്രകടനം നടത്തിയതും തുടര്‍ന്ന് സംഘര്‍ഷമുണ്ടായതും. സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.













Discussion about this post