ലക്നോ: അയണ്‍ ഗുളിക കഴിച്ച 35 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉച്ചഭക്ഷണത്തിനുശേഷം അയണ്‍ ഗുളിക കഴിച്ച വിദ്യാര്‍ഥിനികള്‍ക്ക് അസ്വസ്തതയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനികളെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സാധാരണയായി അയണ്‍ ഗുളിക കഴിക്കുമ്പോള്‍ ഉണ്ടാകാറുള്ള തളര്‍ച്ചയാണ് വിദ്യാര്‍ഥിനികള്‍ക്കു ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.













Discussion about this post