ന്യൂയോര്‍ക്ക്: കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ബെയ്ജിംഗിലേക്കുള്ള യാത്രക്കിടെ കാണാതായ വിമാനം കണ്ടെത്താന്‍ 48 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കഴിയാത്തത് ദുരൂഹതയാവുന്നു. അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
മലേഷ്യയ്ക്കും വിയറ്റനാമിനും ഇടയിലെ കടലില്‍ വീമാനം തകര്‍ന്ന് വീണതാണെന്നാണ് സൂചന. അതേസമയം വിമാനം അട്ടിമറിച്ചതാണെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിലുണ്ടായ രണ്ട് യാത്രക്കാര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അട്ടിമറി സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. വിമാനം കാണാതായ സംഭവത്തില്‍ എഫ്ബിഐ, നാവികസേ എന്നീ ഏജന്‍സികളും മലേഷ്യന്‍ പൊലീസിനൊപ്പം അന്വേഷണം നടത്തുന്നുണ്ട്.
വിമാനനിര്‍മാണ കമ്പനിയായ ബോയിംഗും അമേരിക്കയുടെ ഔദ്യോഗിക സംഘത്തോടൊപ്പം തെരച്ചിലില്‍ പങ്കാളിയാകുന്നുണ്ട്.
Discussion about this post