ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ നാവികര്‍ക്കെതിരേ വിചാരണ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. നാവികരായ മാസിമിലിയാനോ ലാത്തോര്‍, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കെതിരേ എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. സുവ നിയമം ചുമത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ഐഎക്ക് ഈ കേസ് അന്വേഷിക്കാനാകില്ലെന്നാണ് ഇറ്റലിയുടെ വാദം. ഇറ്റലിയുടെ വാദം തള്ളണമെന്നും വിചാരണ തുടരാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് എന്‍ഐഎ കോടതിയെ സമീപിച്ചിരിക്കുന്നത്. കടല്‍ക്കൊല കേസ് 30-ാം തീയതി കോടതി പരിഗണിക്കുന്നുണ്ട്.













Discussion about this post