ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഖുശ്വന്ത് സിംഗ് (99) അന്തരിച്ചു. ഉച്ചയ്ക്ക് 12.55-നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അവശതകളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. സംസ്കാരം വൈകുന്നേരം നാലിന് ഡല്‍ഹിയില്‍ നടക്കും. 1980 മുതല്‍ 1986 വരെ രാജ്യസഭാംഗമായിരുന്നു ഖുശ്വന്ത് സിംഗ്. ഇലസ്ട്രേറ്റഡ് വീക്ക്ലി, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ്, യോജന എന്നിയവയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. 1915 ഫെബ്രുവരി രണ്ടിന് പാക് പഞ്ചാബ് പ്രവിശ്യയിലെ ഖദാലിയിലായിരുന്നു ഖുശ്വന്ത് സിംഗിന്റെ ജനനം. 1974-ല്‍ അദ്ദേഹത്തിനു പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു. എന്നാല്‍ സിക്ക് കലാപത്തെ തുടര്‍ന്ന് 1984-ല്‍ അദ്ദേഹം തന്റെ പുരസ്കാരം തിരികെ നല്കി. തുടര്‍ന്ന് 2007-ല്‍ അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. റോക്ഫെല്ലര്‍ ഗ്രാന്റ്, പഞ്ചാബ് രത്തന്‍ അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ട്രെയിന്‍ ടു പാക്കിസ്ഥാന്‍, ഡല്‍ഹി, എ ഹിസ്ററി ഓഫ് സിക്ക്സ്, ദ സിക്ക്സ് ടുഡേ, ഐ ഷാല്‍ നോട്ട് ഹിയര്‍ ദ നൈറ്റിംഗേല്‍, ട്രാജഡി ഓഫ് പഞ്ചാബ് തുടങ്ങിയവ പ്രധാന കൃതികളാണ്. കവാല്‍ മാലിക്കാണ് ഭാര്യ. രാഹുല്‍ സിംഗ്, മാല എന്നിവര്‍ മക്കളാണ്.













Discussion about this post