തിരുവനന്തപുരം: ഇന്നത്തെ യുഡിഎഫ്‌യോഗത്തില്‍ നിന്ന്‌ജെഎസ്‌എസ് വിട്ടിനിന്നു. കോണ്‍ഗ്രസും ഗൗരിയമ്മയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതിനെ തുടര്‍ന്നാണ് യോഗത്തില്‍ വിട്ടിനില്‍ക്കാന്‍ ജെഎസ്‌എസ് തീരുമാനിച്ചത്. ചര്‍ച്ചയ്‌ക്കായി സര്‍ക്കാര്‍ ഗസ്റ്റ് ഗൗസിലേയ്‌ക്ക്‌എത്താന്‍ കഴിയില്ലെന്ന്‌കോണ്‍ഗ്രസ്‌അറിയിച്ചതിനെ തുടര്‍ന്നാണ്‌ചര്‍ച്ച നടക്കാതെ പോയത്. കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ച കന്റോണ്‍മെന്റ്‌ഹൗസില്‍ പിന്നീട് നടത്താമെന്ന്‌ജെ.എസ്.എസ്‌സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ അറിയിച്ചു. സര്‍ക്കാര്‍ ഗസ്‌റ്റ്‌ഹൗസില്‍ ചര്‍ച്ച നടത്താമെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാല്‍ ചര്‍ച്ച കന്റോണ്‍മെന്റ്‌ഹൗസില്‍ വേണമെന്ന് കോണ്‍ഗ്രസ്‌നേതൃത്വം ആവശ്യപ്പെട്ടതോടെയാണ്‌ചര്‍ച്ച നടക്കാതെ പോയത്
Discussion about this post