ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഇന്ത്യയിലെ തലവനും നിരവധി സ്‌ഫോടനക്കേസുകളിലെ പ്രതിയുമായ തഹ്‌സീന്‍ അക്തര്‍ എന്ന മോനുവിനെ ഡല്‍ഹി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ രണ്ടു വരെയാണ് കസ്റ്റഡി കാലാവധി.
ചൊവ്വാഴ്ചയാണ് തഹ്‌സീന്‍ അക്തര്‍ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന കാകരവിറ്റയില്‍ അറസ്റ്റിലായത്. കാഠ്മണ്ഡു വഴി ഇന്ത്യയിലേക്ക് കടന്നു ഉടനായിരുന്നു അറസ്റ്റ്. ഇയാള്‍ തലസ്ഥാനത്തു വന്‍ ആയുധപ്പുരയുണ്ടാക്കുന്നതിനു പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ബിഹാറിലെ പാറ്റ്‌നയിലും ബുദ്ധഗയയിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച ഭീകരനാണ് തഹ്‌സീന്‍. അക്തറിന്റെ അറസ്റ്റോടെ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നേതൃനിരയിലെ പ്രമുഖരെല്ലാം പിടിയിലായി.













Discussion about this post