കാഞ്ഞങ്ങാട്: മന്നത്തു പത്മനാഭന്റെ പൂര്‍ണകായ പ്രതിമ അനാഛാദനവും താലൂക്ക് നായര്‍ സമ്മേളനവും ഏപ്രില്‍ ആറിന് നടക്കും. പ്രതിമ അനാഛാദനം അന്ന് ഉച്ചയ്ക്കു 1.30ന് യൂണിയന്‍ മന്ദിരത്തിലും സമ്മേളനം കാഞ്ഞങ്ങാട് സൗത്ത് നക്ഷത്ര ഓഡിറ്റോറിയത്തിലും നടക്കും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.












