പെരുന്ന: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്ര കോട്ടയം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ചങ്ങനാശേരി പെരുന്നയില്‍ ഹിന്ദുമഹാസമ്മേളനം നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശ്രീരാമനവമി സന്ദേശം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വിളംബരം ചെയ്തു. ഡോ.എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ഹരിദാസ്, ശ്രീരാമനവമി രഥയാത്ര കോട്ടയം ജില്ലാ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.അനില്‍കുമാര്‍ മഠത്തില്‍ ചിന്മയമിഷന്‍ താലൂക്ക് സെക്രട്ടറി പി.പി.വീരസിംഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി സദ്‌സ്വരൂപാനന്ദ (എരുമേലി കുറുവാമൊഴി ആശ്രമം) അനുഗ്രഹ പ്രഭാഷണം നടത്തി.
കെപിഎംഎസ് ചങ്ങനാശ്ശേരി താലൂക്ക് സെക്രട്ടറി എം.കെ.സുരേഷ്, എകെസിഎച്ച്എംഎസ് ചങ്ങനാശ്ശേരി യൂണിയന്‍ പ്രസിഡന്റ് കെ.ജയകുമാര്‍, കുടുംബിസേവാ സംഘം സംസ്ഥാനഅംഗം സേതുരാമന്‍ പി.എം, വിഎസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.പി.രവി, എസ്എന്‍ഡിപി യൂണിയന്‍ ചങ്ങനാശ്ശേരി താലൂക്ക് സെക്രട്ടറി പി.എം.ചന്ദ്രന്‍, വാണികവൈശ്യസംഘം പ്രതിനിധി എ.പി.ശാസ്താവ്കുട്ടി ചെട്ടിയാര്‍, യോഗക്ഷേമ ഉപസമിതി ചങ്ങനാശ്ശേരി പ്രസിഡന്റ് എന്‍. നാരായണന്‍പോറ്റി, വാര്യര്‍സമാജം കോട്ടയം ജില്ലാസെക്രട്ടറി എം.ആര്‍.ശശി, താമരശേരിക്ഷേത്രം ശാഖാ പ്രസിഡന്റ് ആര്‍.രാധാകൃഷ്ണന്‍ ആചാരി, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി ലെനിന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
Discussion about this post