തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനപാലനത്തിനായി ഒരു കമ്പനി കേന്ദ്ര സേന തലശേരിയിലെത്തി. പാനൂരിലേക്കായി ഒരു കമ്പനി സായുധസേന കൂടിയും ഇന്നെത്തും. സിഐഎസ്എഫിന്റെ 94 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം തലശേരിയിലെത്തിയത്. സെയ്ദാര്‍പള്ളി മുബാറക്ക് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ക്യാമ്പ് ചെയ്യുന്ന സംഘം ധര്‍മ്മടത്തും റൂട്ട് മാര്‍ച്ച് നടത്തി. തലശേരി സിഐ വിശ്വംഭരന്‍ നായര്‍, ധര്‍മ്മടം എസ്ഐ സുനില്‍കുമാര്‍ എന്നിവര്‍ റൂട്ട്മാര്‍ച്ചിന് നേതൃത്വം നല്‍കി.
Discussion about this post