ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. ഗൌതം ബുദ്ധ നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി രമേഷ് ചന്ദ് ടമര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ആളാണ് ടമര്‍. തന്റെ കുടുംബത്തിലേക്ക് മടങ്ങിവന്ന അനുഭവമാണ് ഇപ്പോഴുള്ളതെന്നാണ് പുതിയ കാലുമാറ്റത്തെ ടമര്‍ വിശേഷിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ടമറിന്റെ മടങ്ങി വരവ്. ഇദ്ദേഹം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതിനുമുമ്പ് ഹാപൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായും ടമര്‍ മത്സരിച്ചിട്ടുണ്ട്.













Discussion about this post