തിരുവനന്തപുരം: സംസ്ഥാനത്ത് 2,126 ബൂത്തുകള്‍ പ്രശ്നബാധിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നേറ്റോ. സംസ്ഥാനത്ത് ആകെ 21,424 പോളിംഗ് ബൂത്തുകളാണുള്ളത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് പ്രശ്നബാധിത ബൂത്തുകള്‍ ഏറെയും. ഇവിടങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നളിനി നേറ്റോ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പോലീസ് സേനയ്ക്കൊപ്പം 55 കമ്പനി കേന്ദ്രസേനയും തെരഞ്ഞെടുപ്പു സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. 189 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റിംഗ് ഉണ്ടാകും. സംസ്ഥാനത്ത് സ്വതന്ത്രവും സുരക്ഷിതവുമായ വോട്ടെടുപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് മൊത്തം 2.42 കോടി വോട്ടര്‍മാരാണുള്ളത്. 269 സ്ഥാനാര്‍ഥികളാണു ഇത്തവണ ജനവിധി തേടുന്നത്.
Discussion about this post