തിരുവനന്തപുരം: ഹനുമദ് ജയന്തി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീ സത്യാനന്ദഗുരു സമീക്ഷ നടന്നു. മാങ്കുളം സത്യാനന്ദാശ്രമത്തിലെ സ്വാമി രാമപാദാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് സത്യാനന്ദഗുരുസമീക്ഷ ഉദ്ഘാടനം ചെയ്തു. പൂജപ്പുര സരസ്വതീദേവീക്ഷേത്രം ജനകീയസമിതി രക്ഷാധികാരി കെ.മഹേശ്വരന്‍ നായര്‍ സമീക്ഷയില്‍ അദ്ധ്യക്ഷനായിരുന്നു. ‘സൂര്യതേജസ്സ്വരൂപനായ സ്വാമിജി’ എന്ന പ്രബന്ധം പാപ്പനംകോട് അനില്‍കുമാര്‍ അവതരിപ്പിച്ചു. ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, ഭഗവല്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Discussion about this post