തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചരിത്രസമ്മേളനം നടന്നു. സമ്മേളനം യൂണിവേഴ്‌സിറ്റി കോളെജ് മുന്‍ പ്രൊഫ. ഡോ.ടിപി.ശങ്കരന്‍കുട്ടിനായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വി.ടി.എം എന്‍എസ്എസ് കോളെജ് അസോ.പ്രൊഫ. ഡോ.കെ.ആര്‍ ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കുകയും ‘തിരുവിതാംകൂറും സാമൂഹിക നവോത്ഥാനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. അഡ്വ.കുമാരപുരം മോഹന്‍കുമാര്‍, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.












