തിരുവനന്തപുരം: മനുഷ്യസേവനമാണ് ഈശ്വര സാക്ഷാത്കാരത്തിനുളള ഉചിതമായ മാര്‍ഗ്ഗമെന്ന് ഗവര്‍ണര്‍ ഷീലാദീക്ഷിത് പറഞ്ഞു. സായിഗ്രാമത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ 18-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 50,000 രൂപയും സായി ഗ്രാമത്തിലെ കുട്ടികള്‍ക്ക് 10,000 രൂപയും ഗവര്‍ണര്‍ നല്‍കി.
ചടങ്ങില്‍ ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. സത്യസായി സര്‍വ്വകാശാലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സി.വി.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍.അനന്ദകുമാര്‍, ആക്ടിങ് ചെയര്‍പേഴ്‌സണ്‍ എം.സുഭഭ്രാനായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post