ചെന്നൈ: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ മേയ് രണ്ടിലേക്കു മാറ്റി. ചെന്നൈയിലുള്ള ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കോസ്റല്‍ വാച്ച് എന്ന സംഘടനയ്ക്കു വേണ്ടി വിഴിഞ്ഞം സ്വദേശികളായ മൂന്നുപേരാണ് ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി നല്കിയത്. പദ്ധതി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു വഴിവെക്കുമെന്നും വേണ്ടത്ര പഠനമില്ലാതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതി പ്രദേശത്തെ ആവാസവ്യവസ്ഥയെ തകര്‍ക്കും. മണ്ണിടിച്ചില്‍ വര്‍ധിക്കും. മത്സ്യത്തൊഴിലാളികളെ ബാധിക്കും. രാഷ്ട്രീയസമ്മര്‍ദങ്ങളുടെ ഫലമായാണ് പദ്ധതിക്ക് അംഗീകാരം നല്കിയതെന്നും പരാതിയില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നല്കിയ പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്കും മലിനീകരണനിയന്ത്രണ ബോര്‍ഡിനും വിഴിഞ്ഞം സീപോര്‍ട്ട് അതോറിറ്റിക്കും ദേശീയ ഹരിത ട്രിബ്യൂണല്‍ നോട്ടീസയച്ചിരുന്നു.













Discussion about this post