ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം. ജമ്മുവിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെയാണ് പാക് ആക്രമണമുണ്ടായത്. രാവിലെ നിയന്ത്രണരേഖയിലെ ദോഡ ബറ്റാലിയന്‍ മേഖലയിലുള്ള ഇന്ത്യന്‍ പോസ്റുകളെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തുകയും മോര്‍ട്ടാറുകള്‍ വര്‍ഷിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. വെടിവയ്പ്പിന്റെ മറവില്‍ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംശയിക്കുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.












