ന്യൂഡല്‍ഹി: സഹോദരന് ബിജെപിയില്‍ ചേര്‍ന്നതില്‍ തനിക്കു ദു:ഖമുണ്ടെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. ഇത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദലും പങ്കടുത്ത പൊതുസമ്മേളനത്തില്‍ വച്ചാണ് ബിസിനസുകാരനായ ദല്‍ജിത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഇരുനേതാക്കളും അദ്ദേഹത്തെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. മന്‍മോഹന്‍സിംഗിന്റെ അര്‍ധ സഹോദരനായ ദല്‍ജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നതു മന്മോഹന് സിംഗിന്റെ കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും ഏതു രാഷ്ട്രീയപാത പിന്തുടരാനും സ്വാതന്ത്യ്രമുണ്െടന്നു കുടുംബ വക്താക്കള്‍ നേരത്തെ പറഞ്ഞിരുന്നു.
Discussion about this post